IPL-ൽ തിളങ്ങിയ ഫ്രേസർ മക്ഗർക് ലോകകപ്പിനുണ്ടാകും, ഓസ്ട്രേലിയ റിസേർവ് താരമായി ഉൾപ്പെടുത്തും

Newsroom

ഓസ്‌ട്രേലിയൻ പവർ-ഹിറ്റർ ജേക്ക് ഫ്രേസർ-മക്‌ഗർക്ക് അവരുടെ ലോകകപ്പ് ടീമിലേക്ക് എത്തുന്നു. താരത്തിന്റെ ഐ പി എൽ പ്രകടനങ്ങൾ കണക്കിലെടുത്ത് മക്ഗർകിനെ ലോകകപ്പിനായുള്ള റിസേർവ് താരങ്ങളിൽ ഒരാളായി ലോകകപ്പിന് കൊണ്ടുപോകാൻ ആണ് തീരുമാനം ആയത്. ഈ ഐ പി എല്ലിൽ ഗംഭീര പ്രകടനം ഡെൽഹി ക്യാപിറ്റൽസിനായി നടത്തിയ ഫ്രേസർ മക്ഗർകിന് ഓസ്ട്രേലിയയുടെ ലോകകപ്പിനായുള്ള 15 അംഗ സ്ക്വാഡിൽ ഇടം ലഭിച്ചിരുന്നില്ല.

ഫ്രേസേർ മക്ഗർക്

ഓസ്‌ട്രേലിയയുടെ സെലക്ടർമാർ രണ്ട് റിസർവുകളെ ആകും ലോകകപ്പിന് അയക്കുക. ഒരു റിസേർവ് താരം ഫ്രേസർ മക്ഗർകും മറ്റൊരു താരം സ്പിന്നർ തൻവീർ സംഗയും ആകും.

മക്ഗർക് ഡെൽഹിക്ക് ആയി നാല് അർദ്ധസെഞ്ചുറികൾ ഉൾപ്പെടെ 330 റൺസ് നേടിയിരുന്നു. അതും 234.04 എന്ന അതിഗംഭീര സ്‌ട്രൈക്ക് റേറ്റിൽ ആയിരുന്നു ഈ റൺവേട്ട