ഫാഫ് യു ബ്യൂട്ടി, തകര്‍ന്നടിഞ്ഞ ചെന്നൈയുടെ രക്ഷകനായി ഡു പ്ലെസി

Sports Correspondent

പഞ്ചാബ് കിംഗ്സിനെതിരെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ബാറ്റിംഗ് തകര്‍ച്ച. എന്നാൽ 76 റൺസ് നേടിയ ഫാഫ് ഡു പ്ലെസിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ബലത്തിൽ ചെന്നൈ 134/6 എന്ന സ്കോറിലേക്ക് എത്തുകയായിരുന്നു.

പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ റുതുരാജിനെയും മോയിന്‍ അലിയെയും നഷ്ടമായ ചെന്നൈ പിന്നീട് 42/4 എന്ന നിലയിലേക്കും വീണു. അര്‍ഷ്ദീപ് സിംഗും ക്രിസ് ജോര്‍ദ്ദനും രണ്ട് വീതം വിക്കറ്റ് നേടിയാണ് ചെന്നൈയുടെ തകര്‍ച്ചയ്ക്ക് കാരണമായത്.

ഫാഫ് ഡു പ്ലെസി പൊരുതി നിന്നുവെങ്കിലും എംഎസ് ധോണിയുടെ വിക്കറ്റ് വീഴ്ത്തി രവി ബിഷ്ണോയി ചെന്നൈയെ 61/5 എന്ന നിലയിലേക്ക് തള്ളിയിട്ടു. അവിടെ നിന്ന് രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് ഫാഫ് ചെന്നൈയുടെ സ്കോര്‍ നൂറ് കടത്തുന്നതാണ് കണ്ടത്. ഇരുവരുടെയും കൂട്ടുകെട്ട് 67 റൺസാണ് 45 പന്തിൽ നേടിയത്. അവസാന ഓവറിൽ പുറത്താകുമ്പോള്‍ ഫാഫ് ഡു പ്ലെസി 55 പന്തിൽ 76 റൺസാണ് നേടിയത്.

രവീന്ദ്ര ജഡേജ 15 റൺസുമായി പുറത്താകാതെ നിന്നു.