കോട്രലിന് എട്ടര കോടി!

Newsroom

വെസ്റ്റിൻഡീസ് ഒഏസ് ബൗളർ ഷെൽഡൻ കോട്രലിനെ കിംഗ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കി. ഇന്ന് നടക്കുന്ന ഐ പി എൽ ലേലത്തിൽ എട്ടര കോടി നകിയാണ് കിംഗ്സ് ഇലവൻ കോട്രലിനെ സ്വന്തമാക്കിയത്. 50 ലക്ഷം മാത്രമായിരുന്നു 30കാരനായ കോട്രലിന്റെ അടിസ്ഥാന തുക‌. മികച്ച ഫോമിൽ കളിക്കുന്ന താരമാണ്.

ഇപ്പോൾ ഇന്ത്യയിൽ പര്യടനം നടത്തുന്ന വെസ്റ്റിൻഡീസ് ടീമിലും കോട്രൽ ഉണ്ട്. ഡെൽഹി കാപിറ്റൽസുമായുള്ള ലേല യുദ്ധത്തിനു ശേഷമാണ് കിംഗ്സ് ഇലവൻ കോട്രലിനെ സ്വന്തമാക്കിയത്. താരം ഇത് ആദ്യമായാണ് ഐ പി എല്ലിൽ കളിക്കാൻ എത്തുന്നത്‌