Picsart 24 04 30 15 31 10 505

രാജസ്ഥാൻ ഉൾപ്പെടെയുള്ള IPL ക്ലബുകൾക്ക് തിരിച്ചടി, ഇംഗ്ലണ്ട് താരങ്ങൾ വേഗം മടങ്ങണം

ഇംഗ്ലണ്ട് താരങ്ങൾ IPL സീസൺ അവസാനഘട്ടത്തിൽ ടീമുകൾക്കൊപ്പം ഉണ്ടാകില്ല. ഇംഗ്ലണ്ട് താരങ്ങളോട് മെയ് 22നേക്ക് തിരികെ ഇംഗ്ലണ്ടിലേക്ക് മടങ്ങി സ്ക്വാഡിനൊപ്പം ചേരാൻ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതുസംബന്ധിച്ച് ഇംഗ്ലണ്ട് ഇന്ന് ഒരു ഔദ്യോഗിക പ്രസ്താവന ഇറക്കി. പാകിസ്ഥാനുമായി ഇംഗ്ലണ്ടിൽ വച്ച് നടക്കുന്ന സീരീസിന് വേണ്ടിയാണ് താരങ്ങളോട് മടങ്ങാൻ ടീം ആവശ്യപ്പെട്ടത്.

ലോകകപ്പിന് തൊട്ടു മുന്നേ നടക്കുന്ന സീരിയസ് ആയതുകൊണ്ട് ലോകകപ്പ് ടീമിൽ കളിക്കുന്ന എല്ലാ താരങ്ങളും തിരികെ ഇംഗ്ലണ്ടിൽ എത്തേണ്ടി വരും. ഇത് ഐപിഎൽ ക്ലബ്ബുകൾക്ക് വൻ തിരിച്ചടിയാണ്. പ്രത്യേകിച്ച് രാജസ്ഥാൻ റോയൽസ് പോലുള്ള ടീമുകൾക്ക്. രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിലും ഫൈനലിലും എത്തുകയാണെങ്കിൽ അവർക്കൊപ്പം അവരുടെ ഓപ്പണിങ് ബാറ്റർ ആയ ജോസ് ബട്ട്ലർ ഉണ്ടാകില്ല. ഇതുപോലെ പ്രമുഖരായ ഇംഗ്ലീഷ് താരങ്ങൾ ആരും ടീമുകൾക്ക് ഒപ്പം അവസാന ഘട്ടത്തിൽ ഉണ്ടാകില്ല.

ഫിൽ സാൾട്ട്, ബെയർസ്റ്റോ, റീസ് ടോപ്ലി, സാം കറ. തുടങ്ങി നിരവധി ഇംഗ്ലീഷ് താരങ്ങൾ ഐപിഎല്ലിൽ കളിക്കുന്നുണ്ട്. ഇവരെല്ലാം 22ന് ഇംഗ്ലണ്ടിലേക്ക് മടങ്ങേണ്ടി വരും

Exit mobile version