Picsart 23 12 22 14 04 34 988

സഞ്ജു ഉണ്ട് മക്കളേ!! ഇന്ത്യ ലോകകപ്പ് ടീം പ്രഖ്യാപിച്ചു

ഇന്ത്യ ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ലോകകപ്പ് ടീമിൽ ഉണ്ട്. അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ലോകകപ്പിന് ആയുള്ള 15 അംഗ സ്ക്വാഡാണ് ഇന്ത്യ ഇന്ന് പ്രഖ്യാപിച്ചത്. രോഹിത് ശർമ്മ ആണ് ഇന്ത്യയുടെ ക്യാപ്റ്റൻ. സഞ്ജു സാംസൺ ഇത് ആദ്യമായാണ് ഒരു ലോകകപ്പ് ടീമിൽ ഇടം നേടുന്നത്. സഞ്ജു ടീമിൽ ഉണ്ടാവുമോ എന്നുള്ള ആശങ്ക നേരത്തെ ഉണ്ടായിരുന്നുവെങ്കിലും ഐപിഎല്ലിലെ മികച്ച പ്രകടനം സഞ്ജുവിനെ തുണയാവുകയായിരുന്നു.

സഞ്ജുവും റിഷഭ് പന്തുമാണ് വിക്കറ്റ് കീപ്പർമാർ ആയി ടീമിലുള്ളത്. സീനിയർ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ്മ് ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ എന്നിവരെല്ലാം ടീമിനൊപ്പം ഉണ്ട്. യുവതാരങ്ങളായ യശസ്വി ജയ്സ്വാൾ, ശിവം ദൂബെ എന്നിവരും ടീമിൽ ഇടം നേടി.

ബുമ്രക്ക് ഒപ്പം പേസിൽ സിറാജ്, അർഷ്ദീപ് എന്നിവരാണ് ഉള്ളത്. സ്പിന്നിൽ കുൽദീപ് യാദവ് ആണ് ഇന്ത്യയുടെ പ്രധാന താരം. ഒപ്പം ചാഹലും അക്സർ പട്ടേൽ എന്നിവരും ഉണ്ട്.

ജൂൺ ആദ്യ വാരമാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യയുടെ ദീർഘകാലമായുള്ള ഐസിസി കിരീടത്തിന് ഉള്ള കാത്തിരിപ്പ് അവസാനിപ്പിക്കാൻ ഈ ലോകകപ്പ് കൊണ്ടാകും എന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Exit mobile version