Picsart 24 04 30 14 56 43 666

ജോസ് ബട്ലർ ക്യാപ്റ്റൻ, ഇംഗ്ലണ്ട് ലോകകപ്പ് ടീം പ്രഖ്യാപിച്ചു

ടി20 ലോകകപ്പിന് ഒരു മാസം മാത്രം ബാക്കിയിരിക്കെ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ലോകകപ്പ് ടീം പ്രഖ്യാപിച്ചു. ജോസ് ബട്ലഫ് ആണ് ടീമിനെ നയിക്കുന്നത്. ബട്ലർ, ബെയർസ്റ്റോ, ഫിൽ സാൾട്ട്, തുടങ്ങി ഐ പി എല്ലിൽ ഗംഭീരമായി ബാറ്റു ചെയ്യുന്നവരുൾപ്പെട്ട മികച്ച ബാറ്റിങ് നിര ഇംഗ്ലണ്ടിനുണ്ട്.

ജോഫ്ര ആർച്ചറും ടീമിൽ ഇടം നേടി. പരിക്ക് കാരണം ദീർഘകാലം പുറത്തിരുന്ന ആർച്ചറിന്റെ വലിയ തിരിച്ചുവരവാകും ഇത്. മാർക്ക് വൂഡ്, റീസ് ടോപ്ലി എന്നിവരും ഇംഗ്ലണ്ടിന്റെ പേസ് അറ്റാക്കിൽ ഉണ്ട്. ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റൺ തുടങ്ങി ഒറ്റയ്ക്ക് കളി ജയിപ്പിക്കാൻ ആകുന്നവരും 15 അംഗ സ്ക്വാഡിൽ ഇടം നേടി.

Squad

Jos Buttler (c), Moeen Ali, Jofra Archer, J Bairstow, Harry Brook, Sam Curran, Ben Duckett, Tom Hartley, Will Jacks, Chris Jordan, Liam Livingstone, Adil Rashid, Phil Salt, Reece Topley, Mark Wood

Exit mobile version