ഡുബേയുടെ ബാറ്റിംഗ് മികവിൽ ചെന്നൈയ്ക്ക് 144 റൺസ്

Sports Correspondent

Dubejadeja
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 144/6 റൺസ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ശിവം ഡുബേ 48 റൺസ് നേടിയപ്പോള്‍ ഡെവൺ കോൺവേ(30), രവീന്ദ്ര ജഡേജ(20) എന്നിവരായിരുന്നു മറ്റു പ്രധാന സ്കോറര്‍മാര്‍. കൊൽക്കത്തയ്ക്കായി വരുൺ ചക്രവര്‍ത്തിയും സുനിൽ നരൈനും 2 വീതം വിക്കറ്റ് നേടി.

മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ ചെന്നൈയ്ക്കായി നേടിയത്. റുതുരാജ് ഗായക്വാഡ് 13 പന്തിൽ 17 റൺസ് നേടിയപ്പോള്‍ ഒന്നാം വിക്കറ്റിൽ 31 റൺസാണ് റുതുരാജ് – കോൺവേ കൂട്ടുകെട്ട് നേടിയത്. രണ്ടാം വിക്കറ്റിൽ കോൺവേ – രഹാനെ കൂട്ടുകെട്ട് 30 റൺസ് കൂടി നേടിയപ്പോള്‍ ചെന്നൈ 61/1 എന്ന നിലയിലായി.

എന്നാൽ 11 റൺസ് നേടുന്നതിനിടെ ടീമിന് 4 വിക്കറ്റുകളാണ് നഷ്ടമായത്. 72/5 എന്ന നിലയിൽ നിന്ന് ഡുബേ – ജഡേജ കൂട്ടുകെട്ട് നേടിയത 68 റൺസാണ് ചെന്നൈയെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. ശിവം ഡുബേ  48 റൺസുമായി പുറത്താകാതെ നിന്നു.