രാജസ്ഥാൻ റോയൽസ് ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിന് ബെംഗളൂരുവിൽ കളിക്കുന്നതിനിടെ കാലിന് പരിക്കേറ്റതിനെ തുടർന്ന് ടീമിൻ്റെ പ്രീ-സീസൺ പരിശീലന ക്യാമ്പിൽ നിന്ന് ഇടവേള എടുത്തിരുന്നു. കർണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ ലീഗ് മത്സരത്തിനിടെ വിജയ ക്രിക്കറ്റ് ക്ലബിനായി മകൻ അൻവയ്‌ക്കൊപ്പം കളിച്ചപ്പോഴായിരുന്നു പരിക്ക്.

റണ്ണെടുക്കാൻ ശ്രമിക്കുന്നതിനിടെ ദ്രാവിഡിന് കാഫ് പേശിക്ക് പരിക്കേൽക്കുക ആയിരുന്നു. ഇപ്പോൾ അദ്ദേഹം സുഖം പ്രാപിച്ചതായാണ് റിപ്പോർട്ട്. മാർച്ച് 12 ന് ജയ്പൂരിലെ രാജസ്ഥാൻ റോയൽസ് ക്യാമ്പിൽ താരം വീണ്ടും ചേരും.