ടി20 ലോകകപ്പ് 2024 കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച രാഹുൽ ദ്രാവിഡ്, ഐപിഎൽ 2025-ൽ രാജസ്ഥാൻ റോയൽസിൻ്റെ മുഖ്യ പരിശീലകനായി ചുമതലയേൽക്കാൻ ഒരുങ്ങുന്നു. നിലവിൽ ജൂണിൽ ഇന്ത്യ നേടിയ ടി20 ലോകകപ്പ് വിജയത്തിന് ശേഷം ഒരു ഇടവേളയിൽ ആണ് ദ്രാവിഡ്. ഉടൻ തന്നെ അദ്ദേഹം ടീമിനൊപ്പം പ്രവർത്തിക്കാൻ തുടങ്ങും.

ദ്രാവിഡ് ഉടൻ തന്നെ ഔദ്യോഗികമായി ചുമതലയേൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബാർബഡോസ്, പാർൾ റോയൽസ് ടീമുകളെ കേന്ദ്രീകരിച്ച് കുമാർ സംഗക്കാര റോയൽസിൻ്റെ ക്രിക്കറ്റ് ഡയറക്ടറായി തുടരും.
ദ്രാവിഡിന് രാജസ്ഥാൻ റോയൽസിനൊപ്പം ആഴത്തിലുള്ള ചരിത്രമുണ്ട്, മുമ്പ് ടീമിൻ്റെ ക്യാപ്റ്റനും ഉപദേശകനുമായിട്ടുണ്ട്. ക്യാപ്റ്റൻ സഞ്ജു സാംസണുമായി അദ്ദേഹം വീണ്ടും ഒന്നിക്കും എന്ന പ്രത്യേകതയും ഈ നീക്കത്തിന് ഉണ്ട്. അതേസമയം ദ്രാവിഡിൻ്റെ കീഴിൽ ഇന്ത്യയുടെ മുൻ ബാറ്റിംഗ് കോച്ചായ വിക്രം റാത്തോർ അസിസ്റ്റൻ്റ് കോച്ചായി ചേരും.