ദിനേശ് കാർത്തിക് IPL-ൽ നിന്ന് വിരമിച്ചു

Newsroom

ആർ സി ബിയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക് ഐ പി എല്ലിൽ നിന്ന് വിരമിച്ചു. ഇന്ന് ആർ സി ബി രാജസ്ഥാൻ റോയൽസിനോട് തോറ്റ് പുറത്തായതിനു പിന്നാലെയാണ് കാർത്തിക് വിരമിക്കൽ പ്രഖ്യാപിച്ചത്. നേരത്തെ സീസൺ തുടങ്ങും മുമ്പ് തന്നെ ഇത് തന്റെ അവസാന സീസൺ ആയിരിക്കും എന്ന് കാർത്തിക് പറഞ്ഞിരുന്നു.

ദിനേശ് കാർത്തിക് 24 05 23 00 44 25 893

38കാരനായ ദിനേഷ് കാർത്തിൽ ഐ പി എല്ലിന്റെ ആദ്യ സീസൺ മുതൽ ഐ പി എല്ലിൽ കളിക്കുന്ന താരമാണ്. ഐ പി എല്ലിൽ ആകെ 257 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 4842 റൺസ് നേടി. ഈ സീസണിലും നിർണായക ഇന്നിങ്സുകളുമായി ആർ സി ബിയുടെ രക്ഷകനായിരുന്നു.

ഈ സീസണിൽ 187 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ 326 റൺസ് കാർത്തിക് നേടി. 22 സിക്സ് ഈ സീസണിൽ അടിച്ചിരുന്നു. ഡെൽഹി, പഞ്ചാബ്, കൊൽക്കത്ത, ഗുജറാത്ത് ലയൺസ് എന്നിവർക്ക് ആയും മുമ്പ് കാർത്തിക് കളിച്ചിട്ടുണ്ട്.