ഇന്നലത്തെ വിവാദത്തില്‍ മാച്ച് ഫീസിന്റെ 50% പിഴയായി അടയ്ക്കേണ്ടി വരുമെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണിയ്ക്ക് പിന്തുണയുമായി സ്റ്റീഫന്‍ ഫ്ലെമിംഗ്. സംഭവത്തില്‍ വ്യക്തത വരുത്തുക എന്ന ഉദ്ദേശത്തോടു മാത്രമാണ് ഗ്രൗണ്ടിലെ അമ്പയര്‍മാരോട് സംസാരിക്കാനായി ധോണി പോയതെന്നാണ് ചെന്നൈയുടെ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ് പറയുന്നത്.
അവസാന ഓവറിലെ നോബോളുമായി ബന്ധപ്പെട്ട തകര്‍ക്കത്തിനിടെയാണ് അമ്പയര്‍മാരുടെ തീരുമാനത്തെ ചോദ്യം ചെയ്യാനായി ധോണി ഗ്രൗണ്ടിലെത്തിയത്. പതിവിനു വിപരീതമായി ദേഷ്യപ്പെട്ട് കണ്ട ധോണിയുടെ പെരുമാറ്റം ഐപിഎല്‍ ചട്ടത്തിന്റെ ലംഘനമാണെന്ന് കണ്ടെത്തിയാണ് പിഴ വിധിച്ചത്.
വിഷയത്തില്‍ വ്യക്തതവരാത്തതിനാലാണ് താരം അത് ചര്‍ച്ച ചെയ്യുവാനായി അമ്പയര്‍മാരുടെ അടുത്തേക്ക് പോയതെന്നാണ് സ്റ്റീഫന്‍ ഫ്ലെമിംഗിന്റെ വിശദീകരണം. മത്സരശേഷം താന്‍ ധോണിയായി ചര്‍ച്ച ചെയ്തപ്പോളും തനിക്ക് അതാണ് മനസ്സിലായതെന്ന് ഫ്ലെമിംഗ് പറഞ്ഞു.