വിന്റേജ് ധോണി!! 42ആം വയസ്സിലും തല തന്നെ എന്ന് തെളിയിച്ച പ്രകടനം

Newsroom

Picsart 24 03 31 23 28 19 067

ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ആദ്യമായി എംഎസ് ധോണി ബാറ്റ് ചെയ്യാൻ എത്തി. ധോണി എത്താൻ വൈകിയെങ്കിലും പിന്നീട് കണ്ടത് വെടിക്കെട്ട് ആയിരുന്നു. ചെന്നൈ സൂപ്പർ കിങ്സിന് വിജയം കൈയ്യെത്തും ദൂരത്തിൽ നിന്നും അകന്ന സമയത്ത് ആയിരുന്നു ധോണി ക്രീസിൽ എത്തിയത്. പക്ഷേ ധോണി തന്നെ കൊണ്ടാവുന്നത് ശ്രമിച്ചു. കാണികൾക്ക് അത് ഒരു വിരുന്നുമായി.

ധോണി 24 03 31 23 28 41 238

വൈഡ് യോർക്കറുകൾ ബൗണ്ടറി അടിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സിന്റെ യുവ ബാറ്റർമാർ കഷ്ടപ്പെടുന്ന സമയത്ത് എത്തിയ ധോണി. അനായാസം ബോണ്ടറികൾ കണ്ടെത്തി. 16 പന്തുകൾ ബാറ്റു ചെയ്ത ധോണി 37 റൺസുമായാണ് കളി അവസാനിപ്പിച്ചത്. വിജയിക്കാൻ ചെന്നൈക്ക് ആയില്ല എങ്കിലും ധോണിയുടെ ആരാധകർക്ക് ഈ ഇന്നിംഗ്സ് വലിയ സന്തോഷം നൽകും‌‌.

ധോണിയുടെ പല വിന്റേജ് ഷോട്ടുകളും ഇന്ന് കാണാനായി. ഇന്ന് ആറ് വിക്കറ്റുകൾ പോയതിനു ശേഷം ആയിരുന്നു ധോണി കളത്തിൽ എത്തിയത്. വരും മത്സരങ്ങൾ എങ്കിലും ധോണി പെട്ടെന്ന് കളത്തിൽ എത്തണം എന്നായിരിക്കും ആരാധകർ ആഗ്രഹിക്കുന്നത്. ഇതിനു മുമ്പുള്ള രണ്ട് മത്സരങ്ങളിലും ധോണിക്ക് ബാറ്റ് കിട്ടിയിരുന്നില്ല. നാല് ഫോറും മൂന്ന് പടുകൂറ്റൻ സിക്സുകളും ഇന്ന് ധോണി അടിച്ചു.