എംഎസ് ധോണി 2025-ൽ ഐപിഎൽ കളിക്കും എന്ന് ഉറപ്പാകുന്നു. ടീം മാനേജ്മെന്റ് തന്നെ ഇത് സംബന്ധിച്ച് സൂചനകൾ തന്നു. അൺ കാപ്ഡ് പ്ലയർ ആയി ധോണിയെ ടീം നിലനിർത്തും എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യയെ പ്രതിനിധീകരിക്കാത്ത കളിക്കാരെ “അൺക്യാപ്ഡ്” ആയി കണക്കാക്കുന്ന പുതിയ നിയമത്തിന് കീഴിൽ ആണ് ചെന്നൈ സൂപ്പർ കിംഗ്സ് (CSK) അദ്ദേഹത്തെ നിലനിർത്തുന്നത്.

അടുത്തിടെ നടന്ന ഒരു പരിപാടിയിൽ സംസാരിച്ച ധോണി, തൻ്റെ ക്രിക്കറ്റ് ജീവിതം നീട്ടുന്നതിനെക്കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു. “എനിക്ക് കളിക്കാൻ കഴിയുന്ന അവസാന കുറച്ച് വർഷത്തെ ക്രിക്കറ്റ് ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ “ധോണി തയ്യാറാണെങ്കിൽ, ഞങ്ങൾക്ക് മറ്റെന്താണ് വേണ്ടത്? ഞങ്ങൾക്ക് സന്തോഷമുണ്ട്.” എന്നും പറഞ്ഞു.