കൊൽക്കത്ത മഞ്ഞ കടലായി, സ്നേഹത്തിന് നന്ദി പറഞ്ഞ് ധോണി

Newsroom

ഇന്ന് ചെന്നൈ സൂപ്പർ കിംഗ്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും കൊൽക്കത്തയിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ ഗ്യാലറിയിൽ കണ്ടത് മഞ്ഞ കടലായിരുന്നു. ധോണി ആരാധകരാൽ നിറഞ്ഞ ഗ്യാലറി ചെന്നൈയുടെ ഹോം ഗ്രൗണ്ടിന് തുല്യമായിരുന്നു. എംഎസ് ധോണി കൊൽക്കത്തയിൽ ഇറങ്ങിയ സമയം മുതൽ അദ്ദേഹം പ്രസന്റേഷൻ സമയത്ത് സംസാരിക്കും വരെ ആരാധകർ ധോണിയുടെ പേര് ചാന്റ് ചെയ്തു.

Picsart 23 04 24 00 35 53 756

വികാരാധീനനായ ധോണി കൊൽക്കത്തയിലെ കാണികളുടെ അവിശ്വസനീയമായ പിന്തുണയ്ക്ക് മത്സര ശേഷം നന്ദി പറഞ്ഞു.

“ഈ പിന്തുണയ്‌ക്ക് ഞാൻ നന്ദി പറയും, ഇവരിൽ ഭൂരിഭാഗവും അടുത്ത തവണ കെകെആർ ജേഴ്‌സിയിൽ വരും എന്ന് എനിക്ക് അറിയാം. ഇത് അവർ എനിക്ക് ഒരു നല്ല യാത്രയയപ്പ് നൽകാൻ ശ്രമിക്കുകയാണ്, അതിനാൽ കാണികൾക്ക് ഞാൻ ഒരുപാട് നന്ദി പറയുന്നു,” എംഎസ് ധോണി പറഞ്ഞു.

ഐപിഎല്ലിലെ തന്റെ ഭാവിയെക്കുറിച്ച് ഇതുവരെ ധോണി ഒന്നും പറഞ്ഞില്ല എങ്കിലും അദ്ദേഹം ഈ സീസണോടെ വിരമിക്കും എന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. ഇന്നത്തെ വിജയത്തോടെ ധോണിയുടെ സി എസ് കെ ലീഗിൽ ഒന്നാമത് എത്തി.