ധോണി പരിക്കും വെച്ചാണ് കളിക്കുന്നത് എന്ന് ഫ്ലമിംഗ്

Newsroom

ക്യാപ്റ്റൻ എംഎസ് ധോണി ഇപ്പോൾ കാൽമുട്ടിനേറ്റ പരുക്കിന്റെ ചികിത്സയിലാണെന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ലെമിംഗ്. ഇതാണ് ധോണിയുടെ വിക്കറ്റുകൾക്ക് ഇടയിൽ ഉള്ള ഓട്ടത്തെ ബാധിക്കുന്നത് എന്നും ഫ്ലമിങ് പറഞ്ഞു.

ധോണി 23 04 13 00 08 10 040

“ധോണിക്ക് കാൽമുട്ടിന് പരിക്കുണ്ട്, അത് അദ്ദേഹത്തിന്റെ ചില ചലനങ്ങളിൽ നിങ്ങൾക്ക് കാണാൻ കഴിയും, അത് അദ്ദേഹത്തെ ഒരു പരിധിവരെ ബുദ്ധിമുട്ടിക്കുന്നുണ്ട്,” മത്സരത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ ഫ്ലെമിംഗ് പറഞ്ഞു.

“എന്നാലും നിങ്ങൾ രാജസ്ഥാനെതിരെ കണ്ട പ്രകടനം ഞങ്ങൾക്ക് സന്തോഷം നൽകുന്നതാണ്. അദ്ദേഹത്തിന്റെ ഫിറ്റ്നസ് എല്ലായ്പ്പോഴും വളരെ പ്രൊഫഷണലാണ്.” ഫ്ലമിംഗ് പറഞ്ഞു. കാൽമുട്ടിന് പരിക്കേറ്റിട്ടും രാജസ്ഥാൻ റോയൽസിനെതിരെ വെറും 17 പന്തിൽ പുറത്താകാതെ 32 റൺസ് ധോണി നേടിയിരുന്നു.