ഐ.പി.എല്ലിലെ ഏറ്റവും മികച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയാണെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റ. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഒഴിവാക്കിയാണ് ധോണി ഐ.പി.എൽ കണ്ട ഏറ്റവും ക്യാപ്റ്റൻ ആണെന്ന് നെഹ്റ പറഞ്ഞത്.
ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി മൂന്ന് കിരീടങ്ങൾ നേടിക്കൊടുത്ത ക്യാപ്റ്റനാണ് മഹേന്ദ്ര സിംഗ് ധോണി. കൂടാതെ ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് കളിച്ച മുഴുവൻ സീസണിലും ടീമിനെ പ്ലേ ഓഫിൽ എത്തിക്കാനും ധോണിക്കായിരുന്നു. അതെ സമയം ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന്റെ കൂടെ നാല് കിരീടങ്ങൾ രോഹിത് ശർമ്മ സ്വന്തമാക്കിയിട്ടുണ്ട്.
2014ലും 2015ലും നെഹ്റ ധോണിക്ക് കീഴിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിച്ചിട്ടുണ്ട്. ധോണിക്ക് കീഴിയിലാണ് താൻ കൂടുതൽ കളിച്ചതെന്നും അതുകൊണ്ടാണ് താൻ ധോണിയെ മികച്ച ക്യാപ്റ്റനായി തിരഞ്ഞെടുത്തതെന്നും നെഹ്റ പറഞ്ഞു. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മക്ക് കീഴിൽ നെഹ്റ ഇതുവരെ കളിച്ചിട്ടില്ല.