എംഎസ് ധോണിയെ പോലെ ഒരു ക്യാപ്റ്റൻ ഇനി ഉണ്ടാകില്ല എന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. ധോണിയുടെ നേതൃത്വത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് നാല് തവണ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടുകയും അഞ്ച് തവണ റണ്ണേഴ്‌സ് അപ്പാവുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴുൻ ടീമിനെ കടുത്ത സാഹചര്യങ്ങളിൽ നിന്ന് എങ്ങനെ കരകയറ്റണം എന്ന് ധോണിക്ക് അറിയാം. എംഎസ് ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ മാത്രമാണ് ചെന്നൈക്ക് ഇത് സാധ്യമായിട്ടുള്ളത്. സ്റ്റാർ സ്‌പോർട്‌സിന്റെ ക്രിക്കറ്റ് ലൈവ് ഷോയിൽ ഗവാസ്‌കർ പറഞ്ഞു.
200 മത്സരങ്ങൾ ക്യാപ്റ്റൻ ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരുപാട് മത്സരങ്ങൾ ക്യാപ്റ്റൻ ചെയ്യുന്നത് ഒരു ഭാരമാണ്, അത് അദ്ദേഹത്തിന്റെ പ്രകടനത്തെയും ബാധിക്കുമായിരുന്നു. എന്നാൽ മഹി വ്യത്യസ്തനാണ്. അവൻ വ്യത്യസ്തനാണ്. അദ്ദേഹത്തെപ്പോലെ ഒരു ക്യാപ്റ്റൻ ഉണ്ടായിട്ടില്ല, ഇനി ഒരിക്കലും ഉണ്ടാവുകയുമില്ല. ഗവാസ്‌കർ പറഞ്ഞു.