ധോണി നേരത്തെ ബാറ്റു ചെയ്യാൻ ഇറങ്ങണം എന്ന് ഗവാസ്കർ

Newsroom

ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ എംഎസ് ധോണിയോട് നേരത്തെ ബാറ്റു ചെയ്യാൻ അഭ്യർത്ഥിച്ച് ബാറ്റിംഗ് ഇതിഹാസം സുനിൽ ഗവാസ്‌കർ. ധോണി ഈ സീസണിൽ നന്നായി ബാറ്റു ചെയ്യുന്നുണ്ട് എങ്കിലും അദ്ദേഹം ഏറ്റവും പിറകിൽ ആയി ഇറങ്ങുന്നത് കൊണ്ട് 10 പന്തുകൾ പോലും ബാറ്റു ചെയ്യാൻ ആകുന്നില്ല. അതിന് ഇന്ന് രാജസ്ഥാന് എതിരെ മാറ്റം വരണമെന്ന് ഗവാസ്കർ പറയുന്നു.

Picsart 23 04 08 21 15 43 512

“എംഎസ് ധോണി ബാറ്റിംഗ് ഓർഡറിൽ സ്വയം പ്രൊമോട്ട് ചെയ്യണം. എന്നഎ അദ്ദേഹത്തിന് ഗെയിമുകളിൽ രണ്ടോ മൂന്നോ ഓവറിൽ കൂടുതൽ കളിക്കാൻ കഴിയുകയുള്ളൂ. വലിയ റൺസ് നേടാനുള്ള കഴിവുള്ളതിനാൽ അദ്ദേഹത്തിന്റെ ഇന്നിംഗ്സ് സി എസ് കെയുടെ കളി തന്നെ മാറ്റി മറിക്കും.” സ്റ്റാർ സ്‌പോർട്‌സിൽ സംസാരിക്കവെ ഗവാസ്‌കർ പറഞ്ഞു.