ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനോട് ഇന്നേറ്റ ചെന്നൈ സൂപ്പർ കിംഗ്സിന്റെ തോൽവിയുടെ ഉത്തരവാദിത്തം ബാറ്റർമാർ ഏറ്റെടുക്കണം എന്ന് ക്യാപ്റ്റൻ ധോണി. ഇന്നിംഗ്സിന്റെ മധ്യത്തിൽ ഞങ്ങൾക്ക് കുറച്ചുകൂടി സ്ട്രൈക്ക് റൊട്ടേഷൻ ആവശ്യമാണെന്നും അതിന് കഴിയാത്തത് തിരിച്ചടി ആയെന്നും ധോണി പറഞ്ഞു. അവർക്ക് പരിചയസമ്പന്നരായ സ്പിന്നർമാരുണ്ടായിരുന്നു അത് അവർക്ക് ഗുണമായെന്നും ധോണി പറഞ്ഞു.
തോൽവിയുടെ ഉടമസ്ഥാവകാശം ബാറ്റർമാർ ഏറ്റെടുക്കേണ്ടതുണ്ട് എന്നും എം എസ് പറഞ്ഞു. തോറ്റെങ്കിലും, ലക്ഷ്യത്തിന്റെ അടുത്ത് എത്തിയത് നെറ്റ് റൺ റേറ്റിൽ പിന്നീട് ഗുണം ചെയ്യും എന്നും അദ്ദേഹം പറയുന്നു.
CSK ക്യാപ്റ്റൻ എന്ന നിലയിൽ 200 കളികൾ പൂർത്തിയാക്കിയ ധോണി ഇത് എന്റെ 200-ാം മത്സരമാണെന്ന് എനിക്ക് ശരിക്കും അറിയില്ലായിരുന്നു എന്നും ഈ നാഴികക്കല്ലുകൾ എന്നെ സംബന്ധിച്ചിടത്തോളം പ്രധാനമല്ല, എങ്ങനെ പ്രകടനം നടത്തുന്നുവെന്നും വിജയം നേടുന്നതും മാത്രമാണ് കാര്യം എന്നും അദ്ദേഹം പറഞ്ഞു.