തല ചരിത്രം രചിക്കും, ഇന്ന് ധോണി സി എസ് കെയെ നയിക്കുന്ന 200ആം മത്സരം

Newsroom

ഇന്ന് ഐപിഎല്ലിൽ നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് ഇറങ്ങുമ്പോൾ ധോണി ഒരു ഐ പി എൽ ക്യാപ്റ്റനും എത്താത ഒരു നാഴികകല്ല് പിന്നിടും. എംഎസ് ധോണി സി എസ് കെയെ ഇന്ത്യൻ പ്രീമിയർ ലീഗിൽ നയിക്കുന്ന 200-ാം മത്സരം ആകും ഇത്. ഐപിഎല്ലിൽ ഒരു ടീമിനെ 200 മത്സരങ്ങളിൽ നയിക്കുന്ന ആദ്യ ക്യാപ്റ്റനാണ് എംഎസ് ധോണി.

ധോണി 23 02 18 03 14 15 186

146 മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായിട്ടുള്ള രോഹിത് ആണ് ഈ റെക്കോർഡിൽ ധോണിക്ക് പിറകിൽ ഉള്ളത്‌. ധോണിയെല്ലാതെ ഒരു ക്യാപ്റ്റനും ഐപിഎല്ലിൽ 150 തവണ പോലും ഒരു ടീമിനെ നയിച്ചിട്ടില്ല.

എം‌എസ് ധോണി ഐ‌പി‌എല്ലിൽ 213 തവണ ക്യാപ്റ്റൻ ആയി കളിക്ക് ഇറങ്ങിയിട്ടുണ്ട്. അതിൽ 13 മത്സരങ്ങൾ റൈസിംഗ് പൂനെ സൂപ്പർജയന്റിന്റെ ക്യാപ്റ്റൻ ആയിട്ടായിരുന്നു.