2 മോശം ഓവറുകളിൽ ആണ് കളി നഷ്ടപ്പെട്ടത് എന്ന് ധോണി

Newsroom

ഇന്ന് പഞ്ചാബ് കിംഗ്സിനോട് ഏറ്റ പരാജയം ബൗളിംഗിലെ പോരായ്മ ആണെന്ന് സി എസ് ജെ ക്യാപ്റ്റൻ ധോണി. എനിക്ക് തോന്നുന്നു മധ്യഭാഗത്ത് രണ്ട് ഓവറുകളിൽ ആണ് കളി കൈവിട്ടത്. ഞങ്ങൾ മോശമായി ബൗൾ ചെയ്തു. ഞങ്ങളുടെ ബൗളിംഗ് ഇപ്പോഴും വർക് ഇൻ പ്രോഗ്രസ് ആയതു കൊണ്ട് ഞങ്ങൾക്ക് കുറച്ച് റൺസ് നഷ്ടമായെന്ന് ഞാൻ കരുതുന്നു. ഞങ്ങൾക്ക് രണ്ട് മോശം ഓവറുകളുണ്ടായിരുന്നു, അതിന് ഞങ്ങൾ വില കൊടുക്കേണ്ടി വന്നു. ധോണി പറഞ്ഞു.

ധോണി 23 04 30 22 16 06 424

ഞങ്ങളുടെ ബാറ്റേഴ്സ് 10 റൺസ് എക്‌സ്‌ട്രാ സ്‌കോർ ചെയ്യേണ്ടി വരുന്നു‌. പിച്ച് മികച്ചതായിരുന്നു. സ്‌ട്രോക്ക് മേക്കിംഗിന് ഈ പിച്ച് നല്ലതാണ്. മത്സരശേഷം ധോണി പറഞ്ഞു.

നമുക്ക് എവിടെ മെച്ചപ്പെടാൻ കഴിയുമെന്ന് കാണാം. ഇങ്ങനെയുള്ള മത്സരങ്ങൾ നടക്കും, പതിരണ നന്നായി ബൗൾ ചെയ്തു, പവർപ്ലേ ബൗളിംഗ് മെച്ചപ്പെടണമെന്ന് എനിക്ക് തോന്നി. ധോണി പറഞ്ഞു.