ധവാന്‍ തിരികെ എത്തി, പഞ്ചാബിന് ബൗളിംഗ്

Sports Correspondent

Shikhardhawan
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്ന് പഞ്ചാബ് കിംഗ്സും ലക്നൗ സൂപ്പര്‍ ജയന്റ്സും ഏറ്റുമുട്ടുമ്പോള്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് പ‍ഞ്ചാബ് കിംഗ്സ്. പഞ്ചാബ് നായക സ്ഥാനത്തേക്ക് ശിഖര്‍ ധവാന്‍ ഇന്ന് തിരികെ എത്തുകയാണ്.

പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള ലക്നൗവിന് ഇന്ന് വിജയിക്കാനായാൽ ഒന്നാം സ്ഥാനത്തേക്ക് ഉയരാവുന്നതാണ്. 8 പോയിന്റുള്ള പഞ്ചാബിന് ജയിക്കാനായാൽ ആദ്യ നാലിൽ ഇടം പിടിക്കാനാകും. പഞ്ചാബിന്റെ റൺ റേറ്റ് മോശമായതിനാൽ തന്നെ ആദ്യ മൂന്ന് സ്ഥാനത്തിലെത്തുവാന്‍ വലിയ വിജയം ടീമിന് വേണം.

പഞ്ചാബ് നിരയിൽ മാത്യു ഷോര്‍ട്ടിന് പകരം സിക്കന്ദര്‍ റാസയും തിരികെ എത്തുന്നു. അതേ സമയം ലക്നൗ അതേ ടീമിനെ ആണ് ഇന്നും ഇറക്കുന്നത്. കാഗിസോ റബാഡയും ടീമിലേക്ക് എത്തുന്നു. ഗുര്‍നൂര്‍ ബ്രാര്‍ തന്റെ ഐപിഎൽ അരങ്ങേറ്റവും മത്സരത്തിൽ നടത്തുന്നുണ്ട്.

ലക്നൗ സൂപ്പര്‍ ജയന്റ്സ് : KL Rahul(c), Kyle Mayers, Deepak Hooda, Marcus Stoinis, Krunal Pandya, Nicholas Pooran(w), Ayush Badoni, Naveen-ul-Haq, Ravi Bishnoi, Avesh Khan, Yash Thakur

പഞ്ചാബ് കിംഗ്സ്: Atharva Taide, Shikhar Dhawan(c), Sikandar Raza, Liam Livingstone, Sam Curran, Jitesh Sharma(w), Shahrukh Khan, Kagiso Rabada, Rahul Chahar, Gurnoor Brar, Arshdeep Singh