56 ഡോട്ട് ബോളുകൾ എന്നത് അംഗീകരിക്കാൻ ആവില്ല എന്ന് ധവാൻ

Newsroom

ഐപിഎല്ലിൽ ഇന്നലെ നേരിട്ട പരാജയത്തിൽ ബാറ്റർമാരെ വിമർശിച്ച് ശിഖർ ധവാൻ. ഇന്നലെ അവസാന ഓവർ വരെ നീണ്ട ത്രില്ലറിൽ ഗുജറാത്ത് ടൈറ്റൻസിനോട് പഞ്ചാബ് കിംഗ്സ് പരാജയപ്പെട്ടിരുന്നു. ബാറ്റർമാർ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്ന് ശിഖർ ധവാൻ പറഞ്ഞു.

Picsart 23 04 14 01 14 01 751

“ഞങ്ങൾ വേണ്ടത്ര റൺസ് നേടിയില്ല. ഞങ്ങളുടെ ഇന്നിംഗ്സിലെ ഡോട്ട് ബോളുകളുടെ എണ്ണം നിങ്ങൾ നോക്കുക, 56 ഡോട്ട് ബോളുകൾ. അത്ര ഡോട്ട് ബോൾ ഉണ്ടെങ്കിൽ എല്ലാം ടീമും തോൽക്കും,” ശിഖർ ധവാൻ പറഞ്ഞു.

“അതിനാൽ ഞങ്ങൾ ദൊട് ബോളുകളുടെ എണ്ണം കുറക്കേണ്ടതുണ്ട്. നേരത്തെ വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴെല്ലാം ടീം പിന്നിലേക്ക് പോകും, ​​ഞങ്ങളുടെ ബാറ്റിംഗ് യൂണിറ്റ് ബൗളിംഗ് യൂണിറ്റിന് കൂടുതൽ പിന്തുണ നൽകേണ്ടതുണ്ട്,” ധവാൻ കൂട്ടിച്ചേർത്തു.