ഗംഭീറും മാക്സ്‍വെല്ലും ഡല്‍ഹിയിലേക്ക്, വില്യംസണ്‍ സണ്‍ റൈസേഴ്സിലേക്ക്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

രണ്ടാം ഘട്ട ലേലത്തില്‍ രണ്ട് സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കി ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്. ഗ്ലെന്‍ മാക്സ്‍വെല്ലിനെയും ഗൗതം ഗംഭീറിനെയുമാണ് ഡല്‍ഹി ഇന്ന് സ്വന്തം പാളയത്തിലെത്തിച്ചത്. മാക്സ്‍വെല്ലിനു 9 കോടി രൂപ ലഭിച്ചപ്പോള്‍ ഗംഭീറിനു വെറും 2.8 കോടി രൂപ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ 14 കോടിയായിരുന്നു ഗംഭീറിന്റെ തുക.

3 കോടി രൂപയ്ക്ക് കെയിന്‍ വില്യംസണെ സണ്‍റൈസേഴ്സ് ഹൈദ്രാബാദ് സ്വന്തമാക്കി. ആര്‍സിബിയില്‍ നിന്നുള്ള കനത്ത വെല്ലുവിളി അതിജീവിച്ചാണ് സണ്‍ റൈസേഴ്സ് ഹൈദ്രാബാദ് താരത്തെ വീണ്ടും തങ്ങളുടെ ടീമിലേക്ക് എത്തിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial