ഡെൽഹി ക്യാപിറ്റൽസിന് ആരെയും തോൽപ്പിക്കാൻ ആകും എന്ന് പോണ്ടിംഗ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടാൻ ഒരുങ്ങുകയാണ് ഡെൽഹി ക്യാപിറ്റൽസ്. ഡെൽഹിയുടെ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ അവർക്ക് ഇന്ന് വിജയം അത്യാവശ്യമാണ്. ഡെൽഹിക്ക് അവരുടെ ദിവസം ആരെയും തോൽപ്പിക്കാൻ ആകും എന്ന് പരിശീലകൻ റിക്കി പോണ്ടിംഗ് മത്സരത്തിനു മുന്നോടിയായി പറഞ്ഞു.

ഡെൽഹി 24 05 07 09 51 57 182

“കൊൽക്കത്തയ്‌ക്കെതിരായ ഞങ്ങളുടെ അവസാന പ്രകടനം ഞങ്ങളുടെ ഏറ്റവും മികച്ച ഒന്നായിരുന്നില്ല, പക്ഷേ ഞങ്ങൾ ഇപ്പോൾ നാട്ടിലേക്ക് (ഡെൽഹിയിലേക്ക്) മടങ്ങി. ഞങ്ങൾ ഇവിടെ മൂന്ന് കളികളിൽ രണ്ടെണ്ണം വിജയിച്ചു,” പോണ്ടിംഗ് പറഞ്ഞു.

“ഞങ്ങൾ വളരെ മികച്ച രാജസ്ഥാൻ ടീമിനെതിരെയാണ് വരുന്നതെന്ന് ഞങ്ങൾക്കറിയാം, പക്ഷേ ടൂർണമെൻ്റിൽ ഇതുവരെ കണ്ടതുപോലെ, 40 ഓവർ ഞങ്ങളുടെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാൻ കഴിയുമെങ്കിൽ, ഞങ്ങളെ തോൽപ്പിക്കാൻ പ്രയാസമാണെന്ന് ഞാൻ ഉറപ്പ് നൽകുന്നു. ഞങ്ങൾ ആരെ നേരിട്ടാലും എവിടെ വെച്ച് നേരിട്ടാലും ആരെയും തോൽപ്പിക്കാൻ ഞങ്ങൾക്ക് കഴിയുമെന്നും അറിയാം.” പോണ്ടിംഗ് പറഞ്ഞു.

“ഞങ്ങൾ കാര്യങ്ങൾ നിരീക്ഷിക്കുകയാണ്. യോഗ്യത നേടുന്നതിന് ഞങ്ങളുടെ അവസാന മൂന്ന് ഗെയിമുകൾ വിജയിക്കേണ്ട സാഹചര്യത്തിലാണ് ഞങ്ങൾ ഇപ്പോൾ ഉള്ളത്. ഞങ്ങൾക്ക് തുടക്കം മോശമായിരുന്നു‌. എന്നിട്ടും കഴിഞ്ഞ 6-7 ഗെയിമുകളിൽ തന്റെ താരങ്ങൾ നടത്തിയ പ്രകടനത്തിൽ അഭിമാനിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.