ദീപക് ചാഹറിന് വീണ്ടും പരിക്ക്, 5 മത്സരങ്ങൾ നഷ്ടമാകും

Newsroom

ചെന്നൈ സൂപ്പർ കിങ്സ് താരം ചാഹറിന് വീണ്ടും പരിക്ക്. ഇന്നലെ ഇന്ത്യൻ പ്രീമിയർ ലീഗിലെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ആയിരുന്നു പേസർ ദീപക് ചാഹറിന് പരിക്കേറ്റത്. പരിക്ക് കാരണം അദ്ദേഹത്തിന് ആകെ ഒരു ഓവർ മാത്രമേ എറിയാൻ ആയുള്ളൂ. ഇടത് ഹാംസ്ട്രിംഗിന് ആണ് പരിക്ക്‌ 5-6 മത്സരങ്ങൾ എങ്കിലും ചുരുങ്ങിയത് ചാഹറിന് നഷ്ടമാകും.

Picsart 23 04 09 10 33 43 339

ഹാംസ്ട്രിംഗ് പരിക്ക് കൊണ്ട് തന്നെ ആയിരുന്നു ചാഹർ 2022ന്റെ ഭൂരിഭാഗം സമയവും പുറത്ത് ഇരുന്നത്‌. ആദ്യ ഓവറിൽ തന്നെ ചാഹറിന്റെ സേവനം തന്റെ ടീമിന് നഷ്ടമായിട്ടും വിജയിക്കാൻ ആയി എന്നത് തൃപ്തികരമാണെന്ന് മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിൽ ക്യാപ്റ്റൻ എംഎസ് ധോണി പറഞ്ഞു.