ചെന്നൈയിൽ ബുധനാഴ്ച നടന്ന ഐപിഎൽ എലിമിനേറ്റർ പോരാട്ടത്തിൽ ക്വിന്റൺ ഡി കോക്കിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്ത തീരുമാനത്തെ വിമർശിച്ച് മുൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. അവർ സ്വയം കാലിൽ വെടിവച്ചതിന് തുല്യമാണ് ഈ തീരുമാനം എന്ന് സെവാഗ് പറഞ്ഞു. കൈൽ മെയേഴ്സിന് ചെന്നൈ ഗ്രൗണ്ടിൽ മികച്ച റെക്കോർഡ് ഉള്ളത് കൊണ്ടാണ് അദ്ദേഹത്തെ കളിപ്പിച്ചത് എന്നായിരുന്നു ലഖ്നൗ ക്യാപ്റ്റൻ ക്രുണാൽ പാണ്ഡ്യ ഈ തീരുമാനത്തെ കുറിച്ച് പറഞ്ഞു.
“ചെന്നൈയിൽ 319 റൺസ് അടിച്ച എനിക്കും അവിടെ മികച്ച റെക്കോർഡ് ഉണ്ട്. പക്ഷേ ഇന്നും ഞാൻ അവിടെ പോയി സ്കോർ ചെയ്യുമെന്ന് കരുതുന്നതിൽ അർത്ഥമില്ല. നിലവിലെ ഫോമും പ്രധാനമാണ്.” സെവാഗ് പറഞ്ഞു. ലഖ്‌നൗ സ്വന്തം കാലിൽ തന്നെ വെടിയുതിർക്കുന്നതായാണ് എനിക്ക് തോന്നിയത് എന്നും സേവാഗ് പറഞ്ഞു
കഴിഞ്ഞ സീസണിൽ എൽ എസ് ജിക്ക് വേണ്ടി 15 മത്സരങ്ങളിൽ നിന്ന് 36.29 ശരാശരിയിൽ 508 റൺസ് നേടിയ താരമാണ് ഡി കോക്ക്. ഈ സീസണിൽ നാല് മത്സരങ്ങൾ കളിച്ച അദ്ദേഹം 140 റൺസ് നേടിയിരുന്നു.