ഒന്നാം സ്ഥാനം തിരിച്ചുപിടിക്കണം, സഞ്ജുവിന്റെ രാജസ്ഥാൻ ഇന്ന് ഡെൽഹിക്ക് എതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഡൽഹിയിൽ വച്ചാണ് മത്സരം നടക്കുന്നത്. റൺ ഒഴുകുന്ന പിച്ചായ ഡൽഹിയിൽ ഇന്ന് ഇരു ടീമുകളും വലിയ സ്കോറുകൾ തന്നെ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒന്നാം സ്ഥാനം നഷ്ടപ്പെട്ട രാജസ്ഥാൻ റോയൽസ് ഇന്ന് വിജയിച്ച് ഒന്നാം സ്ഥാനം തിരികെ പിടിക്കാനാവും ശ്രമിക്കുക. ഇന്ന് ഒരു വിജയം കൂടെ നേടിയാൽ രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാനും ആകും.

സഞ്ജു 24 05 06 12 52 29 846

ഇപ്പോൾ പത്തു മത്സരങ്ങളിൽ നിന്ന് എട്ട് വിജയവുമായി 16 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ് നിൽക്കുന്നത്. ഡൽഹി ക്യാപിറ്റൽസ് പത്തു പോയിന്റുമായി ആറാം സ്ഥാനത്താണുള്ളത്. അവർക്ക് ഇന്ന് വിജയം നിർബന്ധമാണ്. ഇന്ന് വിജയിച്ചിട്ടില്ലെങ്കിൽ അവരുടെ പ്ലേ ഓദ് സാധ്യതകൾ മങ്ങും.

സീസൺ തുടക്കത്തിൽ രാജസ്ഥാനും ഡൽഹി ക്യാപിറ്റൽസും ജയ്പൂരിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ രാജസ്ഥാൻ റോയൽസ് വിജയിച്ചിരുന്നു. ആ വിജയം ആവർത്തിക്കുകയാവും സഞ്ജുവിന്റെയും ലക്ഷ്യം. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം തൽസമയം ജിയോ സിനിമയിൽ കാണാം.