ഒരു ഘട്ടത്തിൽ വിജയത്തിലേക്ക് അനായാസം നീങ്ങുമെന്ന് കരുതിയ സൺറൈസേഴ്സിനെ ഡൽഹി വരിഞ്ഞു മുറുക്കിയത് ആ കെട്ട് പൊട്ടിച്ച് ക്ലാസ്സന്‍ – സുന്ദര്‍ കൂട്ടുകെട്ട് വീണ്ടും സൺറൈസേഴ്സ് വിജയത്തിലേക്ക് നീങ്ങുമെന്ന പ്രതീതി ജനിപ്പിച്ചുവെങ്കിലും അവസാന ഓവറിൽ 13 റൺസ് ഡിഫന്‍ഡ് ചെയ്ത് ഡൽഹിയെ 7 റൺസ് വിജയത്തിലേക്ക് നയിച്ച് മുകേഷ് കുമാര്‍. അവസാന ഓവറിൽ താരം വെറും 5 റൺസ് വിട്ട് നൽകിയപ്പോള്‍ 145 റൺസ് ചേസ് ചെയ്തിറങ്ങിയ സൺറൈസേഴ്സ് ഇന്നിംഗ്സ് 137/6 എന്ന നിലയിൽ അവസാനിച്ചു.
സൺറൈസേഴ്സിനെ പ്രതിരോധത്തിലാക്കുവാന്‍ ഡൽഹി സ്പിന്നര്‍മാര്‍ക്ക് സാധിച്ചുവെങ്കിലും അവസാന നാലോവറിൽ മത്സരത്തിലേക്ക് ഓറഞ്ച് പടയെ തിരികെ എത്തിച്ച് ഹെയിന്‍റിച്ച് ക്ലാസ്സന്‍ – വാഷിംഗ്ടൺ സുന്ദര്‍ കൂട്ടുകെട്ട്. 145 റൺസ് വിജയ ലക്ഷ്യം ചേസ് ചെയ്തിറങ്ങിയ സൺറൈസേഴ്സിനെ 85/5 എന്ന നിലയിൽ ബാക്ക്ഫുട്ടിലാക്കുവാന്‍ ഡൽഹിയ്ക്ക് സാധിച്ചുവെങ്കിലും 6ാം വിക്കറ്റ് കൂട്ടുകെട്ട് 26 പന്തിൽ 41 റൺസ് നേടി സൺറൈസേഴ്സിന്റെ തിരിച്ചുവരവ് ഒരുക്കുകയായിരുന്നു. എന്നാൽ ക്ലാസ്സനെ നഷ്ടമായ സൺറൈസേഴ്സിനെ വാഷിംഗ്ടൺ സുന്ദര്‍ പൊരുതി നോക്കിയെങ്കിലും 7 റൺസ് വിജയം ഡൽഹി നേടി.
ആദ്യ ഓവറിൽ മിച്ചൽ മാര്‍ഷ് മയാംഗിന്റെ ക്യാച്ച് കൈവിട്ടതും ഡൽഹിയ്ക്ക് വലിയ തിരിച്ചടിയായി. ഇഷാന്ത് ആയിരുന്നു ബൗളര്‍. ഹാരി ബ്രൂക്കിനെ(7) പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ നഷ്ടമായപ്പോള്‍ 31 റൺസായിരുന്നു ഓപ്പണിംഗ് വിക്കറ്റിൽ മയാംഗ് – ബ്രൂക്ക് കൂട്ടുകെട്ട നേടിയത്.
49 റൺസ് നേടിയ മയാംഗിനെയും 15 റൺസ് നേടിയ രാഹുല്‍ ത്രിപാഠിയെയും അടുത്തടുത്ത ഓവറുകളിൽ നഷ്ടമായപ്പോള്‍ സൺറൈസേഴ്സ് 69/1 എന്ന നിലയിൽ നിന്ന് 75/3 എന്ന നിലയിലേക്ക് വീണു. അഭിഷേക് ശര്‍മ്മയെയും എയ്ഡന്‍ മാര്‍ക്രത്തെയും അടുത്തടുത്ത ഓവറുകളിൽ നഷ്ടമായപ്പോള്‍ സൺറൈസേഴ്സ് 85/5 എന്ന നിലയിൽ പ്രതിരോധത്തിലായി.
അവസാന നാലോവറിൽ 51 റൺസ് നേടേണ്ടിയിരുന്ന സൺറൈസേഴ്സിനെ ഹെയിന്‍റിച്ച് ക്ലാസ്സന്‍ തിരികെ മത്സരത്തിലേക്ക് കൊണ്ടുവരുന്ന കാഴ്ചയാണ് കണ്ടത്. താരം അതിവേഗം സ്കോറിംഗ് നടത്തിയപ്പോള്‍ മറുവശത്ത് വാഷിംഗ്ടൺ സുന്ദറും ബൗണ്ടറികളുമായി ഓപ്പൺ കൂടിയപ്പോള്‍ 12 പന്തിൽ നിന്ന് 23 റൺസായി ലക്ഷ്യം മാറി. 17, 18 ഓവറുകളിൽ നിന്ന് യഥാക്രമം 13, 15 എന്നിങ്ങനെ റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.
ആന്‍റിക് നോര്‍ക്കിയ എറിഞ്ഞ 19ാം ഓവറിന്റെ ആദ്യ രണ്ട് പന്തുകളിൽ ഡബിള്‍ നേടിയ ക്ലാസ്സനെ മൂന്നാം പന്തിൽ താരം മടക്കിയയച്ചപ്പോള്‍ 19 പന്തിൽ നിന്ന് 31 റൺസാണ് ക്ലാസ്സന്റെ സംഭാവന. ഓവറിലെ അഞ്ചാം പന്തിൽ വാഷിംഗ്ടൺ സുന്ദര്‍ ഒരു ബൗണ്ടറി നേടിയപ്പോള്‍ ഓവറിൽ നിന്ന് പത്ത് റൺസാണ് പിറന്നത്. ഇതോടെ 6 പന്തിൽ 13 റൺസായി സൺറൈസേഴ്സിന്റെ വിജയ ലക്ഷ്യം മാറി.
മുകേഷ് കുമാര്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ വാഷിംഗ്ടൺ സുന്ദര്‍ ഡബിള്‍ നേടിയപ്പോള്‍ തൊട്ടടുത്ത ബോള്‍ ഡോട്ട് ബോള്‍ ആയി മാറി. ഇതോടെ ലക്ഷ്യം 4 പന്തിൽ 11 റൺസായി മാറി. തൊട്ടടുത്ത പന്തിൽ ഒരു സിംഗിള്‍ മാത്രമാണ് വന്നത്.
ഓവറിൽ നിന്ന് വലിയ ഷോട്ടുകളൊന്നും വരാതിരുന്നപ്പോള്‍ സൺറൈസേഴ്സ് 5 റൺസ് മാത്രം നേടുകയായിരുന്നു. വാഷിംഗ്ടൺ സുന്ദര്‍ 15 പന്തിൽ 24 റൺസുമായി പുറത്താകാതെ നിന്നുവെങ്കിലും ടീമിനെ അവസാന കടമ്പ കടത്തുവാന്‍ താരത്തിനും സാധിച്ചില്ല.
ഡൽഹിയ്ക്കായി അക്സര്‍ പട്ടേലും ആന്‍റിക് നോര്‍ക്കിയയും രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഓരോ വിക്കറ്റ് നേടിയ ഇഷാന്ത് ശര്‍മ്മയും കുൽദീപ് യാദവും റൺ വിട്ട് നൽകാതെ കണിശതയോടെയാണ് പന്തെറിഞ്ഞത്.