പന്തിനെ കൈവിട്ട് ഡൽഹി!!! നിലനിര്‍ത്തിയത് നാല് താരങ്ങളെ

Sports Correspondent

ഐപിഎൽ ലേലത്തിന് മുമ്പായി തങ്ങളുടെ നിലനിര്‍ത്തൽ പട്ടിക ഡൽഹി ക്യാപിറ്റൽസ് പുറത്ത് വിട്ടപ്പോള്‍ അതിൽ ഋഷഭ് പന്തിന് ഇടം ഇല്ല. വാഹനപകടത്തിന് ശേഷം കഴിഞ്ഞ സീസണിൽ പന്ത് ഡൽഹി നിരയിലേക്ക് തിരിച്ചെത്തിയെങ്കിലും വലിയ പ്രഭാവം സൃഷ്ടിക്കുവാന്‍ താരത്തിന് ആയിരുന്നില്ല.

Stubbsaxar

നാല് താരങ്ങളെ മാത്രമാണ് ഡൽഹി നിലനിര്‍ത്തിയത്. അക്സര്‍ പട്ടേലിനെ 16.5 കോടി രൂപയ്ക്കും കുൽദീപ് യാദവിനെ 13.25 കോടി രൂപയ്ക്കും നിലനിര്‍ത്തിയ ഫ്രാഞ്ചൈസി 10 കോടി രൂപയ്ക്ക് ട്രിസ്റ്റന്‍ സ്റ്റബ്സിനെയും 4 കോടി രൂപയ്ക്ക് അഭിഷേക് പോറലിനെയും ടീമിനൊപ്പം നിര്‍ത്തി.