ഐപിഎൽ 2026 മിനി ലേലത്തിൻ്റെ അവസാന ഘട്ടത്തിൽ ഓപ്പണർ പൃഥ്വി ഷായെ 75 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ് (ഡിസി) തങ്ങളുടെ ടോപ് ഓർഡറിന് സുപരിചിതനും ആക്രമണകാരിയുമായ ഒരു താരത്തെ തിരികെ കൊണ്ടുവന്നു.
ആദ്യ രണ്ട് റൗണ്ടിലും ഷായെ വാങ്ങാൻ ആളില്ലായിരുന്നു. അവസാന റൗണ്ടിലാണ് ഡൽഹി താരത്തെ വാങ്ങിയത്. അദ്ദേഹത്തിൻ്റെ ഐപിഎൽ കരിയർ പുനഃക്രമീകരിക്കാനുള്ള ഒരു പുതിയ അവസരമാണ് ഇത്. ആഭ്യന്തര മത്സരങ്ങളിലെ സമീപകാലത്തെ ഫോം ഐ പി എല്ലിലും കൊണ്ടു വരാൻ താരം ശ്രമിക്കും.









