ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റര്‍ ഡേവിഡ് മില്ലറെ സ്വന്തമാക്കി ലക്നൗ സൂപ്പര്‍ ജയന്റ്. 7.5 കോടി രൂപയ്ക്കാണ് താരത്തിനെ ലക്നൗ നേടിയത്. ഗുജറാത്ത് താരത്തിനായി ആര്‍ടിഎം ഓപ്ഷന് ഉപയോഗിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
1.5 കോടി രൂപ അടിസ്ഥാന വിലയുള്ള താരത്തിനായി ഗുജറാത്താണ് ആദ്യം രംഗത്തെത്തിയത്. ഒപ്പം ആര്‍സിബിയും മത്സരത്തിനായി ഇറങ്ങി.
അഞ്ച് കോടി രൂപയിൽ ഗുജറാത്ത് പിന്മാറിയപ്പോള് താരത്തിനായി ഡൽഹി രംഗത്തെത്തി. 7 കോടി രൂപയിൽ ഡൽഹി പിന്മാറിയ ഘട്ടത്തിൽ ലക്നൗ രംഗത്തെത്തി താരത്തിനെ ആര്‍സിബിയിൽ നിന്ന് തട്ടിയെടുത്തു.