Picsart 24 05 20 02 11 05 528

അഭിഷേക് ശർമ്മക്ക് എതിരെ ബൗൾ ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ല – കമ്മിൻസ്

പഞ്ചാബിനെതിരായ അഭിഷേക് ശർമ്മയുടെ ഇന്നിംഗ്സിനെ പ്രശംസിച്ച് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. ടീമിൻ്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച അഭിഷേക് ശർമ്മക്ക് എതിരെ ബൗൾ ചെയ്യാൻ താൻ ഭയപ്പെടുന്നുണ്ട് എന്ന് കമ്മിൻസ് പറഞ്ഞു. അവനെതിരെ ബൗൾ ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും കമ്മിൻസ് പറഞ്ഞു.

ഈ സീസണിൽ മികച്ച ബാറ്റിംഗ് ഫോമിലാണ് അഭിഷേക്, പിബികെഎസിനെതിരെ 28 പന്തിൽ 66 റൺസ് അടിച്ച് എസ്ആർഎച്ചിനെ ഐപിഎൽ 2024 പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് എത്തിക്കാൻ അഭിഷേകിനായിരുന്നു.

“അഭിഷേകിന്റെ ബാറ്റിംഗ് അതിശയകരമാണ്. അദ്ദേഹത്തിനെതിരെ പന്തെറിയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവൻ ഭയങ്കരനാണ്.” കമ്മിൻസ് പറഞ്ഞു.

“നിതീഷ് ഒരു ക്ലാസ് കളിക്കാരനാണ്, പ്രായത്തിനപ്പുറം പക്വതയുള്ളതായി അവന്റെ പ്രകടനം തോന്നിപ്പിച്ചു, ടോപ്പ് ഓർഡറിന് അനുയോജ്യനാണ്. ഈ വിജയം ശരിക്കും സംതൃപ്തി നൽകുന്നു. ഞാൻ മുമ്പ് ഫൈനലിൽ കളിച്ചിട്ടില്ല. വരാനിരിക്കുന്ന കാര്യങ്ങളെ ഓർത്ത് ആവേശത്തിലാണ്,” കമ്മിൻസ് കൂട്ടിച്ചേർത്തു.

Exit mobile version