Picsart 24 05 20 02 31 31 619

വീണ്ടും പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് ഹാളണ്ട് സ്വന്തമാക്കി

മാഞ്ചസ്റ്റർ സിറ്റിയുടെ സ്ട്രൈക്കർ എർലിംഗ് ഹാളണ്ട് ഒരിക്കൽ കൂടെ പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. ഇന്നലെ സീസൺ അവസാനിച്ചപ്പോൾ 27 ഗോളുകളുമായാണ് ഹാളണ്ട് ഗോൾഡൻ ബൂട്ട് തന്റേതാക്കി മാറ്റിയത്. തുടർച്ചയായ രണ്ടാം സീസണിലാണ് ഹാളണ്ട് ഗോൾഡൻ ബൂട്ട് നേടുന്നത്. ഈ സീസണിൽ പരിക്ക് കാരണം 31 മത്സരങ്ങൾ കളിച്ച ഹാളണ്ട് 27 ഗോളുകൾക്ക് ഒപ്പം 5 അസിസ്റ്റും സംഭാവന ചെയ്തിട്ടുണ്ട്.

ചെൽസിയുടെ അറ്റാക്കിംഗ് താരം പാൽമർ 22 ഗോളുകളുമായി രണ്ടാം സ്ഥാനത്തും 21 ഗോളുകളുമായി അലക്സാണ്ടർ ഇസാക് തൊട്ടു പിറകിലും ഉണ്ട്.

കഴിഞ്ഞ സീസണിൽ എർലിംഗ് ഹാളണ്ട് 35 മത്സരങ്ങളിൽ നിന്ന് 36 ലീഗ് ഗോളുകൾ നേടി റെക്കോർഡ് ഇട്ടായിരുന്നു ഗോൾഡൻ ബൂട്ട് നേടിയത്.

Exit mobile version