“ഈ ഐ പി എൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഫോമിലേക്ക് തിരികെയെത്തും”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎൽ 2023ൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ഫോമിലേക്ക് തിരിച്ചുവരുമെന്ന് മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്‌സൺ. സ്‌പോർട്‌സ്‌സ്റ്റാറിനോട് സംസാരിച്ച മുൻ സിഎസ്‌കെ ഓൾറൗണ്ടർ ചെന്നൈക്ക് നിരവധി മികച്ച കളിക്കാരുള്ളതിനാൽ ടീം ഈ വർഷം തീർച്ചയായും തിരിച്ചുവരുമെന്നും ധോണിയുടെ നേതൃത്വം അവർക്ക് കരുത്താകും എന്നും പറഞ്ഞു.

ചെന്നൈ 23 03 30 01 51 34 493

“സിഎസ്‌കെ തീർച്ചയായും തിരിച്ചുവരും. അവർ എപ്പോഴും തിരിച്ചടികളിൽ നിന്ന് കരകയറാറുണ്ട്. അവർക്ക് വളരെയധികം മികച്ച കളിക്കാരുണ്ട്, എംഎസ് ധോണിയും സ്റ്റീഫൻ ഫ്ലെമിങ്ങും അവിശ്വസനീയമാംവിധം മികച്ച രീതിയിൽ ടീമിന്ര് നയിക്കുന്നു. അവർ ടീമിനെ പൂർണ്ണമായും മാറ്റും, എന്റെ മനസ്സിൽ സംശയമില്ല” വാട്സൺ പറഞ്ഞു.

എന്റെ കരിയറിന്റെ അവസാന ഘട്ടത്തിൽ, സി‌എസ്‌കെയ്‌ക്കൊപ്പം കളിക്കാൻ കഴിഞ്ഞതു വലിയ അനുഭവമായിരുന്നു. CSK ആരാധകർ തീർച്ചയായും വളരെ സ്പെഷ്യലാണെന്നും വാട്സൺ പറഞ്ഞു.

കഴിഞ്ഞ വർഷം 14 മത്സരങ്ങളിൽ നാലെണ്ണം മാത്രം ജയിച്ച സിഎസ്‌കെ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്, കൂടാതെ മിഡ് സീസൺ ക്യാപ്റ്റൻസി മാറ്റവും രവീന്ദ്ര ജഡേജ എംഎസ് ധോണിക്ക് കൈമാറി.