ടോപ് ഓര്‍ഡറിലെ മൂന്ന് താരങ്ങള്‍ അര്‍ദ്ധ ശതകം നേടിയപ്പോള്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം നടത്തി ചെന്നൈ. അജിങ്ക രഹാനെ(71*), ഡെവൺ കോൺവേ(56), ശിവം ഡുബേ(50) എന്നിവരുടെ അര്‍ദ്ധ ശതക പ്രകടനം ആണ് ചെന്നൈയെ 4 വിക്കറ്റ് നഷ്ടത്തിൽ 235 റൺസിലേക്ക് എത്തിച്ചത്.
പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 59 റൺസാണ് വിക്കറ്റ് നഷ്ടമില്ലാതെ ചെന്നൈ നേടിയത്. കോൺവേയും റുതുരാജും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 73 റൺസാണ് 7.3 ഓവറിൽ നേടിയത്. 20 പന്തിൽ 35 റൺസ് നേടിയ ഡെവൺ കോൺവേയുടെ വിക്കറ്റ് സുയാഷ് ശര്‍മ്മയാണ് നേടിയത്. തുടര്‍ന്നും മികവ് പുലര്‍ത്തിയ കോൺവേ 34 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ചു. പത്തോവര്‍ അവസാനിക്കുമ്പോള്‍ 94 റൺസാണ് ചെന്നൈ ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത്.
13ാം ഓവറിൽ വരുൺ ചക്രവര്‍ത്തി കോൺവേയെ പുറത്താക്കുമ്പോള്‍ താരം 40 പന്തിൽ 56 റൺസാണ് നേടിയത്. പകരം എത്തിയ ശിവം ഡുബേ ഓവറിലെ അവസാന രണ്ട് പന്തിൽ സിക്സുകള്‍ നേടിയപ്പോള്‍ ഓവറിൽ നിന്ന് 14 റൺസാണ് പിറന്നത്.
ഉമേഷ് യാദവിനെ അജിങ്ക്യ രഹാനെ രണ്ട് സിക്സുകള്‍ക്കും ഒരു ഫോറിനും പറത്തിയപ്പോള്‍ ശിവം ഡുബേയും ഒരു ഫോര്‍ നേടിയപ്പോള്‍ 22 റൺസാണ് ഓവറിൽ നിന്ന് പിറന്നത്. ഡേവിഡ് വീസേ എറിഞ്ഞ അടുത്ത ഓവറിൽ ശിവം ഡുബേ ഒരു സിക്സും ഫോറും നേടിയപ്പോള്‍ 15 റൺസാണ് ഓവറിൽ നിന്ന് വന്നത്.
32 പന്തിൽ നിന്ന് 85 റൺസ് നേടിയ കൂട്ടുകെട്ട് അവസാനിച്ചത് 21 പന്തിൽ 50 റൺസ് നേടിയ ശിവം ഡുബേ പുറത്തായപ്പോളാണ്. ഖുൽവന്ത് ഖെജ്രോലിയയ്ക്കായിരുന്നു വിക്കറ്റ്. ഇതിനിടെ 24 പന്തിൽ നിന്ന് രഹാനെയും തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയിരുന്നു.
നാലാം വിക്കറ്റിൽ രഹാനെയും ജഡേജയും കൂടി 13 പന്തിൽ 38 റൺസ് നേടി ചെന്നൈയെ 235/4 എന്ന നിലയിൽ എത്തിച്ചപ്പോള്‍ രഹാനെ പുറത്താകാതെ 29 പന്തിൽ 71 റൺസും രവീന്ദ്ര ജഡേജ 8 പന്തിൽ 18 റൺസും നേടി പുറത്തായി.