ഡ്വെയ്ൻ പ്രിട്ടോറിയസ് ചെന്നൈ സൂപ്പർ കിംഗ്സിൽ തുടരില്ല

Newsroom

മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ഡ്വെയ്ൻ പ്രിട്ടോറിയസ് ചെന്നൈ സൂപ്പർ കിങ്സിൽ ഇനി ഇല്ല. ചെന്നൈ താരത്തെ നിലനിർത്തിയില്ല എന്ന് വാർത്ത പ്രിട്ടോറിയസ് തന്നെ ഇൻസ്റ്റഗ്രാം വഴി അറിച്ചു. പ്രിട്ടോറിയസ് സി‌എസ്‌കെയ്‌ക്കായി രണ്ട് സീസണുകൾ കളിച്ചിട്ടുണ്ട്.

ചെന്നൈ 23 11 26 15 04 52 300

ഐപിഎൽ 2022 ലേലത്തിൽ ഡ്വെയ്ൻ പ്രിട്ടോറിയസിനെ 50 ലക്ഷം രൂപയ്ക്ക് ആയിരുന്നു സിഎസ്‌കെ സ്വന്തമാക്കിയത്. 2023 എഡിഷനിൽ എംഎസ് ധോണിയുടെ ടീം അദ്ദേഹത്തെ നിലനിർത്തി. അദ്ദേഹം അവർക്ക് ആയി 7 മത്സരങ്ങൾ കളിച്ച 6 വിക്കറ്റ് വീഴ്ത്തി.

“നന്ദി CSK. CSK-യിലെ എന്റെ സമയത്തിന് എല്ലാ മാനേജ്‌മെന്റുകൾക്കും പരിശീലകർക്കും കളിക്കാർക്കും ആരാധകർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, അത് ഒരു മികച്ച അനുഭവമായിരുന്നു. 2024 സീസണിന് എല്ലാ ആശംസകളും,” അദ്ദേഹം കൂട്ടിച്ചേർത്തു.