ഐ പി എല്ലിൽ കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ കൊറോണ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സി എസ് കെ ക്യാമ്പിലും കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ചെന്നൈ ടീമിന്റെ ഭാഗമായ മൂന്ന് പേർക്കാണ് കൊറോണ റിപ്പോർട്ട് ചെയ്തത്. മൂന്ന് പേരും താരങ്ങൾ അല്ല.
ചെന്നൈയുടെ സി ഇ ഒ കാശി വിശ്വനാഥൻ, ബൗളിംഗ് കോച്ച് ബാലാജി, ടീം ബസിലെ ഒരു തൊഴിലാളി എന്നിവരാണ് കൊറോണ പോസിറ്റീവ് ആയിരിക്കുന്നത്. ഡെൽഹി കോട്ല സ്റ്റേഡിയത്തിലെ അഞ്ചു ഗ്രൗണ്ട് സ്റ്റാഫുകളും കൊറോണ പോസിറ്റീവ് ആയി. രണ്ട് താരങ്ങൾ കൊറോണ പോസിറ്റീവ് ആയതിനാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരം മാറ്റിവെക്കാൻ തീരുമാനിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ ഐ പി എൽ എങ്ങനെ തുടരും എന്ന ആശങ്കയിലാണ് അധികൃതർ.