ഐപിഎല്ലിലെ നിർണായക മത്സരത്തിൽ RCB-ക്ക് എതിരെ ആദ്യം ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. ക്യാപ്റ്റൻ ഋതുരാജ് ആർ സി ബിയെ ബാറ്റിംഗിന് അയച്ചിരിക്കുകയാണ്. ആർസിബിയുടെ ഹോം ഗ്രൗണ്ട് ആയ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുന്നത്. മഴ ഭീഷണി ഉള്ളതുകൊണ്ട് തന്നെ രണ്ടാമത് ബാറ്റു ചെയ്യുന്നത് ആകും കൃത്യമായ കണക്കുകൂട്ടലുമായി ബാറ്റ് ചെയ്യാൻ എളുപ്പം എന്നതാകും റുതുരാജിനെ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.
മത്സരം ആരംഭിക്കുന്നത് അരമണിക്കൂർ മുമ്പ് ചെറിയ മഴയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ മഴയുടെ സാധ്യത ഗ്രൗണ്ടിന് മുകളിൽ കാണാനില്ല. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ടീമിൽ ഒരു മാറ്റമാണുള്ളത് മൊയിൻ അലി ഇന്ന് കളിക്കുന്നില്ല. സാന്റ്നർ ടീമിൽ ഉണ്ട്.
Royal Challengers Bengaluru XI: V. Kohli, F. du Plessis (c), R. Patidar, G. Maxwell, C. Green, M. Lomror, D. Karthik (wk), Y. Dayal, K. Sharma, L. Ferguson, M. Siraj.
Chennai Super Kings XI: R. Gaikwad (c), R. Ravindra, D. Mitchell, A. Rahane, R. Jadeja, MS. Dhoni (wk), S. Thakur, T. Deshpande, M. Santner, S. Singh, M. Theekshana.