ഇന്ന് ജയിച്ചാൽ സി എസ് കെ പ്ലേ ഓഫ് ഉറപ്പിക്കും

Newsroom

ഇന്ന് ചെന്നൈയിൻ വെച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ചാൽ ധോണിക്കും സി എസ് കെയ്ക്ക് ഈ സീസണിൽ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി മാറാം. 15 പോയിന്റുള്ള ചെന്നൈ സൂപ്പർ കിംഗ്‌സിന് പ്ലേ ഓഫ് സ്‌പോട്ട് ഉറപ്പാക്കാൻ അവസാന രണ്ടു മത്സരങ്ങളിൽ നിന്ന് ഒരു വിജയം മതി.

ധോണി

അതേസമയം 10 ​​പോയിന്റുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് (KKR) ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാലും യോഗ്യത ഉറപ്പില്ല. ഇന്ന് പരാജയപ്പെട്ടാൽ അവരുടെ പ്ലേ ഓഫ് സാധ്യതകൾ പൂർണ്ണമായും അവസാനിക്കും. തുടർച്ചയായ രണ്ട് വിജയങ്ങളുമായി വരുന്ന മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിലുള്ള CSKയെ അവരുടെ നാട്ടിൽ തോൽപ്പിക്കുക എന്നത് കൊൽക്കത്തക്ക് എളുപ്പമുള്ള കാര്യമായിരിക്കില്ല.