Benstokes

സ്റ്റോക്സ് ഐപിഎലില്‍ പൂര്‍ണ്ണമായും ടീമിനൊപ്പമുണ്ടാകുമെന്ന് കരുതുന്നു – ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് ഐപിഎൽ സീസൺ പൂര്‍ണ്ണമായും ടീമിനൊപ്പം കാണുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥ്. ഐപിഎൽ ലേലത്തിന് മുമ്പ് ബിസിസിഐ ഫ്രാഞ്ചൈസികളോട് പറഞ്ഞത് ഇംഗ്ലണ്ട് താരങ്ങള്‍ സീസൺ മുഴുവന്‍ കളിക്കാനുണ്ടാകുമെന്നാണെന്നും അതിൽ നിന്ന് വിഭിന്നമായി ഒന്നും ഇപ്പോള്‍ സംഭവിച്ചിട്ടില്ലെന്നാണ് കാശി വ്യക്തമാക്കിയത്.

അയര്‍ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയ്ക്കായി താരം നേരത്തെ ഐപിഎൽ മതിയാക്കി യാത്രയാകുമെന്ന തരത്തിലുള്ള പ്രതികരണം ആണ് ബെന്‍ സ്റ്റോക്സ് അടുത്തിടെ നടത്തിയത്. താരം ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകന്‍ ആണ്.

Exit mobile version