Travishead

ഹെഡ് ഇന്‍ എ ഹറി!!! ഇന്‍ഡോറിൽ ഓസ്ട്രേലിയ, 9 വിക്കറ്റ് വിജയം

ഉസ്മാന്‍ ഖവാജയെ രണ്ടാം പന്തിൽ നഷ്ടമായെങ്കിലും ഇന്ത്യന്‍ ബൗളിംഗിന് പിന്നീട് ഓസ്ട്രേലിയയെ ബുദ്ധിമുട്ടിക്കുവാന്‍ സാധിക്കാതെ വന്നപ്പോള്‍ 9 വിക്കറ്റ് വിജയവുമായി ടെസ്റ്റ് പരമ്പരയിലെ ആദ്യ വിജയം നേടി ഓസ്ട്രേലിയ. 18.5 ഓവറിൽ 78 റൺസാണ് ഓസ്ട്രേലിയ നേടിയത്. 76 റൺസായിരുന്നു ഇന്ത്യ ഉയര്‍ത്തിയ വിജയ ലക്ഷ്യം.

ട്രാവിസ് ഹെഡ് 53 പന്തിൽ 49 റൺസ് നേടിയപ്പോള്‍ മാര്‍നസ് ലാബൂഷാനെ 28 റൺസ് നേടി വിജയം ഒരുക്കുകയായിരുന്നു. ഹെഡ് അനായാസം ബാറ്റ് വീശിയപ്പോള്‍ കരുതലോടെയാണ് മാര്‍നസ് നിലയുറപ്പിച്ചത്. ട്രാവിസ് ഹെഡ് ആറ് ബൗണ്ടറിയും ഒരു സിക്സും നേടിയപ്പോള്‍ ലാബൂഷാനെ ആറ് ബൗണ്ടറി നേടി.

ഖവാജയുടെ വിക്കറ്റ് രവിചന്ദ്രന്‍ അശ്വിനായിരുന്നു.

Exit mobile version