30 ലക്ഷത്തിൽ നിന്നു 2.2 കോടിയിലേക്ക് ഫാസ്റ്റ് ബോളറെ റാഞ്ചി ചെന്നൈ

Wasim Akram

ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ 26 കാരനായ ഇന്ത്യൻ ഫാസ്റ്റ് ബോളർ ഗുർജപനീത്‌ സിങിനെ സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. 30 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിന് ആയി ഗുജറാത്തും ആയി ആണ് ചെന്നൈ പൊരുതിയത്. എന്നാൽ കൂടുതൽ പൈസ കയ്യിൽ ഉണ്ടായിരുന്ന ചെന്നൈ താരത്തിന് ആയി 2.2 കോടി ചിലവാക്കുക ആയിരുന്നു.

പഞ്ചാബിൽ നിന്നു 17 മത്തെ വയസ്സിൽ തമിഴ്നാടിലേക്ക് കുടിയേറിയ ഗുർജപനീത്‌ സിങ് തമിഴ്നാട് പ്രീമിയർ കഴിഞ്ഞ കുറെ വർഷങ്ങൾ ആയി മികച്ച പ്രകടനം ആണ് പുറത്ത് എടുക്കുന്നത്. തമിഴ്നാടിനു ആയി ഫസ്റ്റ് ക്ലാസിൽ കളിക്കുന്ന താരം അവർക്ക് ആയും മികവ് പുലർത്തിയിരുന്നു. ഫസ്റ്റ് ക്ലാസിൽ നിലവിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളർമാരിൽ ഒരാളായി ആണ് താരം പരിഗണിക്കപ്പെടുന്നത്.