ഇന്ത്യൻ ഇടൻ കയ്യൻ ഫാസ്റ്റ് ബോളർ ഖലീൽ അഹ്മദിനെ 4.8 കോടി നൽകി ടീമിൽ എത്തിച്ചു ചെന്നൈ സൂപ്പർ കിങ്സ്. ലക്‌നോ സൂപ്പർ ജയന്റ്സും ചെന്നൈയും ആയിരുന്നു താരത്തിന് ആയി തുടക്കം മുതൽ രംഗത്ത് വന്നത്. എന്നാൽ അവരെ മറികടന്നു സി.എസ്.കെ താരത്തെ ടീമിൽ എത്തിക്കുക ആയിരുന്നു.

താരത്തിനെ നിലനിർത്താനുള്ള അവസരം മുൻ ക്ലബ് ഡൽഹി ഉപയോഗിക്കാത്തതോടെ താരം ചെന്നൈയിൽ എത്തി. സൺറൈസസ് ഹൈദരാബാദിന് ഒപ്പം ഐ.പി.എൽ കരിയർ തുടങ്ങിയ ഖലീൽ 2022 മുതൽ ഡൽഹി ക്യാപിറ്റൽസിനു ഒപ്പം ആയിരുന്നു.














