ഐപിഎൽ 2026 മിനി ലേലത്തിൽ വെസ്റ്റ് ഇൻഡീസ് ഇടംകൈയ്യൻ സ്പിന്നർ അക്കീൽ ഹൊസൈനെ 2 കോടി രൂപ അടിസ്ഥാന വിലയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) സ്വന്തമാക്കി. അദ്ദേഹത്തിനായി മറ്റ് ടീമുകളൊന്നും ബിഡ് ചെയ്തില്ല. ചെന്നൈയുടെ ഈ ഓക്ഷനിലെ ആദ്യ താരമാൺ അക്കീൽ.
ഐപിഎൽ 2023-ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനൊപ്പമായിരുന്ന (എസ്ആർഎച്ച്) ഹൊസൈൻ ഒരു മത്സരത്തിൽ മാത്രമാണ് കളിച്ചിരുന്നത്. ലോകമെമ്പാടുമുള്ള ടി20 ലീഗുകളിലെയും വെസ്റ്റ് ഇൻഡീസ് ടി20ഐ ടീമിലെയും ശ്രദ്ധേയമായ പ്രകടനങ്ങൾ പരിഗണിച്ച് സിഎസ്‌കെയുടെ സ്പിൻ ഡിപ്പാർട്ട്‌മെൻ്റിന് അദ്ദേഹം കൂടുതൽ വൈവിധ്യം നൽകും.
അക്കീൽ ഹൊസൈന് 150-ൽ അധികം ടി20 മത്സരങ്ങളിൽ നിന്ന് 7.5-ൽ താഴെ എക്കോണമിയിൽ 100-ൽ അധികം വിക്കറ്റുകളെന്ന മികച്ച ടി20 റെക്കോർഡുണ്ട്.









