Picsart 23 05 03 09 57 55 191

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ അന്തരീക്ഷം തനിക്ക് എന്നും പ്രചോദനം ആയിരുന്നു – ഹാര്‍ദ്ദിക് പാണ്ഡ്യ

ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിന്റെ ഡ്രസ്സിംഗ് റൂം അന്തരീക്ഷം തനിക്ക് എന്നും പ്രചോദനം നൽകുമായിരുന്നുവെന്ന് പറഞ്ഞ് ഗുജറാത്ത് ടൈറ്റന്‍സ് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. ചെന്നൈയുടെയും മുംബൈയുടെയും വിജയ സമീപനങ്ങളോടുള്ള ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു ഹാര്‍ദ്ദിക് പാണ്ഡ്യ.

താന്‍ കളിച്ചിരുന്ന സമയത്ത് മുംബൈയ്ക്ക് ഏറ്റവും മികച്ച താരങ്ങളുണ്ടായിരുന്നപ്പോള്‍ തങ്ങളുടെ കൈയ്യിലുള്ള ടീമിൽ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു ചെന്നൈയുടെ സമീപനം എന്നും അത് തനിക്ക് എന്നും പ്രചോദനം നൽകിയിട്ടുണ്ടെന്നും താന്‍ ഗുജറാത്ത് ടൈറ്റന്‍സിലും അത്തരം സമീപനം ആണ് കൊണ്ടുവരുവാന്‍ ശ്രമിക്കുന്നതെന്നും ഹാര്‍ദ്ദിക് സൂചിപ്പിച്ചു.

Exit mobile version