Picsart 23 05 08 16 39 33 238

വിലക്ക് കഴിഞ്ഞു, മെസ്സി പി എസ് ജിക്ക് ഒപ്പം പരിശീലനം ആരംഭിച്ചു

ലയണൽ മെസ്സി പി എസ് ജിക്ക് ഒപ്പം പരിശീലനം പുനരാരംഭിച്ചു. കഴിഞ്ഞ ആഴ്ച ക്ലബിന്റെ അനുവാദമില്ലാതെ സൗദിയിലേക്ക് യാത്ര ചെയ്തതിന് ലയണൽ മെസ്സിയെ ക്ലബ് വിലക്കിയിരുന്നു‌. അതുകൊണ്ട് താരത്തിന് ഇന്നലെ നടന്ന പി എസ് ജിയുടെ ലീഗ് മത്സരം കളിക്കാൻ ആയിരുന്നില്ല. മെസ്സി ഇതുവരെ ടീമിനോടൊപ്പം പരിശീലനവും നടത്തിയിരുന്നില്ല.

മെസ്സി ഇന്ന് ടീമിനൊപ്പം പരിശീലനം നടത്തുന്ന ചിത്രങ്ങൾ പി എസ് ജി ഇന്ന് പങ്കുവെച്ചു. ഒരു ദിവസം മുമ്പ് മെസ്സി ഒരു വീഡിയോയിലൂടെ സൗദി യാത്രക്ക് ക്ലബിനോടും സഹ താരങ്ങളോടും മാപ്പ് പറഞ്ഞിരുന്നു. ശനിയാഴ്ച നടക്കുന്ന പി എസ് ജിയുടെ ലീഗ് മത്സരത്തിൽ മെസ്സി കളിക്കും. ഇനി ഏഴ് പോയിന്റ് കൂടിയെ പി എസ് ജിക്ക് ലീഗ് കിരീടം ഉറപ്പിക്കാൻ വേണ്ടു.

Exit mobile version