ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. വിജയക്കുതിപ്പ് തുടരാനാണ് ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിൽ ഇരു ടീമുകളും ഇറങ്ങുന്നത്. ഐപിഎൽ പന്ത്രണ്ടാം എഡിഷന്റെ ആദ്യ മത്സരത്തിൽ റോയൽചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയാണ് ചെന്നൈ ഇന്നിറങ്ങുന്നത്. എന്നാൽ ഒരു തകർപ്പൻ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയാണ് ഡൽഹി ക്യാപിറ്റൽസ് ഇറങ്ങുന്നത്. ഡ
ൽഹി ഡെയർഡെവിൾസ് എന്ന പേരുമാറ്റി ഡൽഹി ക്യാപിറ്റൽസ് എന്ന പെരുമായിറങ്ങുന്ന ഡൽഹി പേര് മാറ്റം ഭാഗ്യംകൊണ്ട് വന്നപോലാണ്. ആദ്യ മത്സരത്തിൽ കൂറ്റൻ വിജയലക്ഷ്യം ഉണ്ടാകുക എന്ന തന്ത്രമാണ് മുംബൈക്കെതിരെ ഡൽഹി പരീക്ഷിച്ചത്. അതെ സമയം ഐപിഎല്ലിലെ ഏറ്റവും കുറഞ്ഞ സ്കോറുകളിൽ ഒന്നടിച്ചെടുത്താണ് ബാംഗ്ലൂർ പുറത്തായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ അധികം വിയർപ്പൊഴുക്കാതെ ജയം സ്വന്തമാക്കിയിരുന്നു.
ചെന്നൈ ബൗളർമാരും ഡൽഹിയുടെ ബാറ്റ്സ്മാൻമാരും തമ്മിലുള്ള പോരാട്ടമായി മാറാം നാളത്തെ മത്സരം. ഹർഭജൻ സിങ്, ഇമ്രാൻ താഹിർ, ജഡേജ ത്രയം ബാംഗ്ലൂരിന്റെ അടപ്പൂരിയിരുന്നു. ധവാൻ, ഇൻഗ്രാം, പന്ത് എന്നി ബാറ്റിംഗ് ത്രയം മുംബൈക്കെതിരെ അക്രമണമഴിച്ച് വിടുകയും കൂറ്റൻ സ്കോറിലേക്ക് ഡൽഹി ക്യാപിറ്റൽസിനെ നയിക്കുകയും ചെയ്തിരുന്നു.
ഡൽഹിക്ക് പിന്നിൽ ഗാംഗുലിയും പോണ്ടിങ്ങും തന്ത്രങ്ങൾ മെനയുമ്പോൾ ചെന്നൈയെ മുന്നിൽ നിന്ന് നയിക്കുന്നത് ധോണിയാണ്. പോരാട്ടത്തിന്റെ ചരിത്രമെടുത്താൽ മുൻതൂക്കം ചെന്നൈക്കാണ്. 12 തവണ സിഎസ്കെ ജയിച്ചപ്പോൾ 6 തവണ മാത്രമാണ് ഡൽഹിക്ക് ജയിക്കാനായത്.