മഹേന്ദ്ര സിങ് ധോണിയെ ചെന്നൈ സൂപ്പർ കിങ്‌സ് മിസ് ചെയ്‌തെങ്കിലും ചെന്നൈ താരത്തിന്റെ അഭാവത്തിലും മികച്ച ടീം ആണെന്ന് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ്. ധോണിയുടെ അഭാവം പ്രകടനത്തിലും ക്യാപ്റ്റൻസിയിലും നിഴലിക്കുമെങ്കിലും അവസാന കളിയിൽ തന്റെ ടീം ആ അഭാവം മികച്ച രീതിയിൽ കൈകാര്യം ചെയ്തു എന്നാണ് സി എസ് കെ പരിശീലകന്റെ അനുമാനം.
‘ എപ്പോഴൊക്കെ നിങ്ങളുടെ ടീമിൽ മികച്ച ഒരു ബാറ്റ്സ്മാനും ക്യാപ്റ്റനും ഇല്ലെങ്കിൽ നിങ്ങൾക്ക് ടീമിൽ അതിന് അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തേണ്ടി വരും, അതിനർത്ഥം ടീം മോശം ആണെന്നല്ല’ എന്നാണ് ചെന്നൈ പരിശീലകൻ പറഞ്ഞത്. റോയൽ ചാലഞ്ചേഴ്സിന് എതിരായ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് ഫ്ലെമിംഗ് ഈ വിലയിരുത്തൽ നടത്തിയത്.
ധോണിയും, ബ്രാവോയും കളിക്കാൻ സാധിക്കുമോ എന്നത് ഇന്നത്തെ അവസാന പരിശീലന ശേഷമുള്ള റെസ്റ്റുകളിൽ കൂടി മാത്രമേ ഉറപ്പാക്കാനാക്കൂ എന്നും ഫ്ലെമിംഗ് കൂട്ടി ചേർത്തു.