രാജസ്ഥാന്‍ റോയൽസിനെതിരെ ചെന്നൈയെ വിജയത്തിന് തൊട്ടരികെയെത്തിച്ചുവെങ്കിലും ടീമിനെ അവസാന കടമ്പ കടത്തുവാന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയ്ക്ക് ആയിരുന്നില്ല. മത്സരശേഷം മുടന്തി മടങ്ങിയ ധോണി പരിക്കിന്റെ പിടിയിലായോ എന്ന സംശയത്തിലായിരുന്നു ചെന്നൈ ആരാധകര്‍.
എന്നാൽ താരത്തിന്റെ പരിക്ക് ആശങ്കാജനകമല്ലെന്നും അടുത്ത ചെന്നൈയുടെ മത്സരത്തിന് ധോണി കളിക്കാനുണ്ടാകുമെന്ന് ചെന്നൈ സിഇഒ കാശി വിശ്വനാഥ് വ്യക്തമാക്കി.
അതേ സമയം ബെന്‍ സ്റ്റോക്സ് ഏപ്രിൽ 30ന് മാത്രമേ തിരികെ എത്തുകയുള്ളുവെന്നും കാശി വ്യക്തമാക്കി. താരത്തിന് ആഷസ് വരാനിരിക്കുന്നതിനാൽ തന്നെ ധൃതി വേണ്ടെന്നാണ് താരവും എടുത്തിരിക്കുന്ന സമീപനം.














